Posts

Showing posts from July 5, 2025
Image
സുഹൃത്തുക്കളെ, മാന്നാനം പ്രദേശവാസികളായ നമുക്ക് ഒത്തുചേരുവാൻ വളരെയധികം കൂട്ടായ്മകൾ ഉണ്ടെങ്കിലും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മുഴുവൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഒരു പൊതു വേദിയൊരുക്കി നമ്മുടെ നാടിൻറെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തി  വരികയാണ് മാന്നാനം ജനസഭ.  കമ്മ്യൂണിറ്റി സോഷ്യൽ വർക്കിനായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്ക് മിഷൻ ടീമാണ് ഈ പദ്ധതിക്ക് രൂപം നൽകുവാൻ പ്രചോദനമായതും സംയോജനം നടത്തിയതും. 08-10-2017 ന് രൂപീകരിച്ച ജനസഭ ഇതിനോടകം എല്ലാവരുടെയും സഹകരണത്തോടെ വളരെയധികം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അടുത്ത നൂതന പദ്ധതിയായി ഒരു ഡിജിറ്റൽ മാഗസിന് നമ്മൾ തുടക്കം കുറിക്കുകയാണ്.  'മാന്നാനം വോയ്സ്' എന്ന പേരിലാണ് മാഗസിൻ തയാറാക്കുന്നത്.  പുരോഗമന ആശയങ്ങളും ചിന്തകളും കൊണ്ട് സമ്പന്നമാണല്ലോ മാന്നാനത്തിൻെറ സാംസ്കാരിക മണ്ഡലം.  അതിനെ കൂടുതലായി ജ്വലിപ്പിച്ച്   ഓരോരുത്തരിലുമുള്ള സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുവാനും  അവയെ  പ്രോത്സാഹിപ്പിച്ച്  മാന്നാനം കമ്മ്യൂണിറ്റിയെ  ശക്തിപ്പെടുത്തുവാനുമാണ് മാഗസിനിലൂടെ ലക്ഷ്യമിടുന്...