സുഹൃത്തുക്കളെ,

മാന്നാനം പ്രദേശവാസികളായ നമുക്ക് ഒത്തുചേരുവാൻ വളരെയധികം കൂട്ടായ്മകൾ ഉണ്ടെങ്കിലും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മുഴുവൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഒരു പൊതു വേദിയൊരുക്കി നമ്മുടെ നാടിൻറെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തി  വരികയാണ് മാന്നാനം ജനസഭ.  കമ്മ്യൂണിറ്റി സോഷ്യൽ വർക്കിനായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്ക് മിഷൻ ടീമാണ് ഈ പദ്ധതിക്ക് രൂപം നൽകുവാൻ പ്രചോദനമായതും സംയോജനം നടത്തിയതും. 08-10-2017 ന് രൂപീകരിച്ച ജനസഭ ഇതിനോടകം എല്ലാവരുടെയും സഹകരണത്തോടെ വളരെയധികം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അടുത്ത നൂതന പദ്ധതിയായി ഒരു ഡിജിറ്റൽ മാഗസിന് നമ്മൾ തുടക്കം കുറിക്കുകയാണ്.  'മാന്നാനം വോയ്സ്' എന്ന പേരിലാണ് മാഗസിൻ തയാറാക്കുന്നത്.

 പുരോഗമന ആശയങ്ങളും ചിന്തകളും കൊണ്ട് സമ്പന്നമാണല്ലോ മാന്നാനത്തിൻെറ സാംസ്കാരിക മണ്ഡലം. 
അതിനെ കൂടുതലായി ജ്വലിപ്പിച്ച്   ഓരോരുത്തരിലുമുള്ള സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുവാനും 
അവയെ  പ്രോത്സാഹിപ്പിച്ച് 
മാന്നാനം കമ്മ്യൂണിറ്റിയെ  ശക്തിപ്പെടുത്തുവാനുമാണ് മാഗസിനിലൂടെ ലക്ഷ്യമിടുന്നത്. 
 അതിലേക്ക് മാന്നാനം നിവാസികളായ കുട്ടികളിൽനിന്നും മുതിർന്നവരിൽനിന്നും   കഥ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ, തുടങ്ങിയ സർഗാത്മക സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ക്ഷണിക്കുന്നു. 


'മാന്നാനം വോയ്‌സി'ലേക്ക് അയയ്ക്കുന്ന സൃഷ്ടികൾ രാഷ്ട്ര, സാമൂഹ, കുടുംബ സൗഹൃദ പരമായിരിക്കണം. 
സൃഷ്ടികൾ ഒരു പേജിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കുക. പ്രസിദ്ധീകരണത്തെ സംബന്ധിച്ചുള്ള എഡിറ്റോറിയൽ ബോർഡിന്റെ (പത്രാധിപ സമിതിയുടെ) തീരുമാനം അന്തിമമായിരിക്കും.
ആദ്യ ലക്കം 2025 ഓഗ്സ്റ്റ് 15 ന്.

രചനകൾ അയച്ചുതരേണ്ട ഇ-മെയിൽ: 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ: +918281950181

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ
സലിം ഗോപാൽ (ചെയർമാൻ, മാന്നാനം ജനസഭ)
 +9194463 38349

മഞ്ജു ജോർജ്ജ് (ചീഫ് എഡിറ്റർ) 
+9173565 98353

സുരേഷ് കെ.എസ് (കോഓർഡിനേറ്റർ) 
+9197447 61764


Mannanam Janasabha Social Media Links:

Comments