Posts

മാന്നാനം വോയ്സ് 2025 ഡിസംബർ ( പുസ്തകം -1 ലക്കം-2 )

Image
  ഹൃദയം നിറഞ്ഞ നന്ദി 🙏 മാന്നാനം ജനസഭയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ 'മാന്നാനം വോയ്‌സ്' ഇ-മാഗസിൻ്റെ പ്രഥമ പതിപ്പിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ സംരംഭത്തിനായി സർഗ്ഗാത്മകമായ രചനകൾ നൽകിയവർക്കും, സ്നേഹാശംസകളാൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചവർക്കും, അണിയറയിൽ ഇതിനായി പരിശ്രമിച്ചവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. നിങ്ങളാണ് ഞങ്ങളുടെ കരുത്ത്! ❤️ പുതിയ ചിന്തകൾക്കും വേറിട്ട എഴുത്തുകൾക്കും വേദിയൊരുക്കിക്കൊണ്ട്, വരുംതലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു സാംസ്കാരിക ഇടമായി 'മാന്നാനം വോയ്‌സ്' വളരട്ടെ. ഈ കൂട്ടായ്മ കൂടുതൽ വിജയങ്ങളിലേക്ക് കുതിക്കട്ടെ. ✨ സ്നേഹപൂർവ്വം, എഡിറ്റോറിയൽ ബോർഡ് HOME

മാന്നാനം വോയ്സ് 2025 ആഗസ്റ്റ് ( പുസ്തകം -1 ലക്കം-1 )

Image
മാന്നാനം നിവാസികളായ ഞങ്ങളുടെ കലാ സാഹിത്യ സൃഷ്ടികൾ കോർത്തിണക്കിയ  മാന്നാനം വോയ്സ്  കമ്മ്യൂണിറ്റി ഇ-മാഗസിൻ ഇതളുകൾ പ്രേക്ഷക സമക്ഷം സമർപ്പിക്കുന്നു ... 🙏 ഹൃദയം നിറഞ്ഞ നന്ദി 🙏 മാന്നാനം ജനസഭയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ മാന്നാനം വോയ്‌സ് ഇ-മാഗസിന്റെ ആദ്യ പതിപ്പിന് നൽകിയ അതുല്യമായ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി! സൃഷ്ടികൾ കൈമാറിയവർ, ആശംസകൾ അറിയിച്ചു പ്രോത്സാഹിപ്പിച്ചവർ, അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ — നിങ്ങളാണ് ഞങ്ങളുടെ ശക്തി ❤️ മാന്നാനം വോയ്സ് എല്ലായ്പ്പോഴും പുതിയ ചിന്തകൾക്കും പുതുമയുള്ള എഴുത്തിനും ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തിനും, ഒരു തുറന്ന വേദിയായി വളരട്ടെ... ഇത്‌ .. മഹനീയ വിജയത്തിന്റെ കൊടുമുടികളിലെത്തട്ടെ. ✨ എഡിറ്റോറിയൽ ബോർഡ് 15/08/2025  
Image
സുഹൃത്തുക്കളെ, മാന്നാനം പ്രദേശവാസികളായ നമുക്ക് ഒത്തുചേരുവാൻ വളരെയധികം കൂട്ടായ്മകൾ ഉണ്ടെങ്കിലും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മുഴുവൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഒരു പൊതു വേദിയൊരുക്കി നമ്മുടെ നാടിൻറെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തി  വരികയാണ് മാന്നാനം ജനസഭ.  കമ്മ്യൂണിറ്റി സോഷ്യൽ വർക്കിനായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്ക് മിഷൻ ടീമാണ് ഈ പദ്ധതിക്ക് രൂപം നൽകുവാൻ പ്രചോദനമായതും സംയോജനം നടത്തിയതും. 08-10-2017 ന് രൂപീകരിച്ച ജനസഭ ഇതിനോടകം എല്ലാവരുടെയും സഹകരണത്തോടെ വളരെയധികം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അടുത്ത നൂതന പദ്ധതിയായി ഒരു ഡിജിറ്റൽ മാഗസിന് നമ്മൾ തുടക്കം കുറിക്കുകയാണ്.  'മാന്നാനം വോയ്സ്' എന്ന പേരിലാണ് മാഗസിൻ തയാറാക്കുന്നത്.  പുരോഗമന ആശയങ്ങളും ചിന്തകളും കൊണ്ട് സമ്പന്നമാണല്ലോ മാന്നാനത്തിൻെറ സാംസ്കാരിക മണ്ഡലം.  അതിനെ കൂടുതലായി ജ്വലിപ്പിച്ച്   ഓരോരുത്തരിലുമുള്ള സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുവാനും  അവയെ  പ്രോത്സാഹിപ്പിച്ച്  മാന്നാനം കമ്മ്യൂണിറ്റിയെ  ശക്തിപ്പെടുത്തുവാനുമാണ് മാഗസിനിലൂടെ ലക്ഷ്യമിടുന്...